സ്വർണ വില കൂടി
Monday, January 27, 2020 10:22 AM IST
കൊച്ചി: സ്വർണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്‍റെ വില 30,160 രൂപയിലെത്തി.

ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പവന്‍റെ വില 30,000 കടക്കുന്നത്. ജനുവരി എട്ടിന് പവന്‍റെ വില 30,400 രൂപയിൽ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.