കൊ​റോ​ണ: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഷൈ​ല​ജ
Monday, January 27, 2020 10:36 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സി​നെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പ് എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ച്ചു​വെ​ന്നും സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 288 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട്ട് ചൈ​ന​യി​ൽ​നി​ന്നെ​ത്തി​യ 60 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ക​ണ്ണൂ​രി​ൽ 12 പേ​രും മ​ല​പ്പു​റ​ത്ത് ഒ​രാ​ളും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ ഏ​ഴ് പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.