നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; സ്ത്രീ​ക​ള​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Monday, January 27, 2020 10:49 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം മൂ​ന്ന് യാ​ത്ര​ക്കാ​രാ​ണ് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 58 ല​ക്ഷം രൂ​പ വി​ല വ​രും.

എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ ക്വ​ലാ​ലം​പൂ​രി​ൽ നി​ന്നും വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യി​ൽ നി​ന്നും 750 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​വ​ർ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. മ​റ്റൊ​രു എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ നി​ന്നും 250 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ത​ങ്ക വ​ള​ക​ളാ​ക്കി ഇ​വ​ർ കാ​ലി​ലും കൈ​യി​ലും ധ​രി​ച്ച ശേ​ഷം അ​തി​നു മു​ക​ളി​ൽ വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ദു​ബൈ​യി​ൽ നി​ന്നും എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി 750 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പാ​ന്‍റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന പാ​ന്‍റി​ൽ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി അ​തി​ന​ക​ത്താ​ണ് ബി​സ്ക​റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ആ​ദ്യ ര​ണ്ട് കേ​സു​ക​ളും എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ഒ​രു കേ​സ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന് പി​ടി​യി​ലാ​യ മൂ​ന്ന് പേ​രും ക​ഴി​ഞ്ഞ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി വി​സി​റ്റിം​ഗ് വി​സ​യി​ൽ വി​ദേ​ശ​ത്തേ​ക്ക് പോ​യ​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.