വി​ട​വാ​ങ്ങ​ൽ ടെ​സ്റ്റി​ൽ ഫി​ലാ​ൻ​ഡ​റി​ന് പ​രി​ക്ക്
Monday, January 27, 2020 11:53 AM IST
ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ വെ​ർ​നോ​ണ്‍ ഫി​ലാ​ൻ​ഡ​റി​ന് വി​ട​വാ​ങ്ങ​ൽ ടെ​സ്റ്റി​ൽ പ​രി​ക്ക്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ പ​ന്തെ​റി​യു​ന്ന​തി​നി​ടെ പേ​ശി​വ​ലി​വ് മൂ​ലം ഫി​ലാ​ൻ​ഡ​ർ ക​ളം​വി​ടു​ക​യാ​യി​രു​ന്നു. 1.3 ഓ​വ​ർ മാ​ത്ര​മാ​ണ് ഫി​ലാ​ൻ​ഡ​ർ പ​ന്തെ​റി​ഞ്ഞ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഫി​ലാ​ൻ​ഡ​റി​ന് ര​ണ്ടു വി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു.

പ​രി​ക്കേ​റ്റ് ക​ളം​വി​ട്ടെ​ങ്കി​ലും ഫി​ലാ​ൻ​ഡ​ർ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നെ​ത്തു​മെ​ന്ന് കോ​ച്ച് മാ​ർ​ക്ക് ബൗ​ച്ച​ർ പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സം ശേ​ഷി​ക്കു​ന്ന ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യി​ക്കാ​ൻ 466 റ​ണ്‍​സ് വേ​ണം. ഇം​ഗ്ല​ണ്ട് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 248ന് ​പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ മൂ​ന്നാം ദി​വ​സ​ത്തെ ക​ളി​യ​വ​സാ​നി​ച്ചു.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റോ​ടെ ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​ക​യാ​ണെ​ന്ന് ഫി​ലാ​ൻ​ഡ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 64 ടെ​സ്റ്റു​ക​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക​ളി​ച്ച ഫി​ലാ​ൻ​ഡ​ർ 224 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. 30 ഏ​ക​ദി​ന​ങ്ങ​ളി​ലും ഏ​ഴ് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലും ഫി​ലാ​ൻ​ഡ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക​ളി​ച്ചു. ഏ​ക​ദി​ന​ത്തി​ൽ 41 വി​ക്ക​റ്റും ട്വ​ന്‍റി-20 യി​ൽ നാ​ല് വി​ക്ക​റ്റു​മാ​ണ് സ​മ്പാ​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.