എ​യ​ർ ഇ​ന്ത്യ വി​ൽ​ക്കു​ന്ന​തി​നെ​തി​രേ കോ​ട​തി​യി​ൽ പോ​കും: സു​ബ്ര​മ​ഹ്ണ്യ​ൻ സ്വാ​മി
Monday, January 27, 2020 1:07 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ നൂ​റു​ ശ​ത​മാ​നം ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ക്കാ​ൻ കേന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നെ​തി​രേ ബി​ജെ​പി എം​പി സു​ബ്ര​മ​ഹ്ണ്യ​ൻ സ്വാ​മി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. വേ​ണ്ടി​വ​ന്നാ​ൽ താ​ൻ ഇ​തി​നെ​തി​രേ കോ​ട​തി​യി​ൽ പോ​കു​മെ​ന്നും ട്വി​റ്റ​റി​ൽ അ​ദ്ദേ​ഹം കു​റി​ച്ചു.

"ഈ ​തീ​രു​മാ​നം ദേ​ശ​വി​രു​ദ്ധ​മാ​ണ്. ന​മ്മു​ടെ കു​ടും​ബ​സ്വ​ത്തു​ക്ക​ൾ വി​ൽ​ക്ക​രു​ത്. ഇ​തി​നെ​തി​രേ കോ​ട​ത​യി​ൽ പോ​കാ​ൻ ഞാ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​കയാ​ണ്'- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു വ​ന്നു. സ​ർ​ക്കാ​രി​ന്‍റെ കൈയിൽ കാ​ശൊ​ന്നു​മി​ല്ല. പ​ണ​ത്തി​ന്‍റെ മൂ​ല്യം ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. ന​മ്മു​ടെ വി​ല​യേ​റി​യ ആ​സ്തി​ക​ളെ​ല്ലാം കേ​ന്ദ്ര​ സ​ർ​ക്കാ​ർ വി​റ്റു​തു​ല​യ്ക്കു​ക​യാ​ണെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് ക​പി​ൽ​ സി​ബ​ൽ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.