ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി കെ. ​അ​മ​ർ​നാ​ഥ് ഷെ​ട്ടി അ​ന്ത​രി​ച്ചു
Monday, January 27, 2020 12:07 PM IST
ബം​ഗ​ളൂ​രു: ജെ​ഡി​എ​സ് നേ​താ​വും ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യു​മാ​യ കെ. ​അ​മ​ർ​നാ​ഥ് ഷെ​ട്ടി( 80) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​ൽ​വാ​സ് എ​ജ്യു​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ(​എ​ഇ​എ​ഫ്) ട്ര​സ്റ്റി​യാ​യ ഷെ​ട്ടി 1965ലാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ക​ർ​ക്ക​ല താ​ലൂ​ക്കി​ലെ പാ​ല​ഡ്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി.

1983ൽ ​മൂ​ഡ്ബി​ദ്രി​യി​ൽ​നി​ന്ന് എം‌​എ​ൽ​എ​യാ​യി. 1987ലും 1994​ലും മൂ​ഡ്ബി​ദ്രി​യി​ൽ​നി​ന്നു ത​ന്നെ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൽ ടൂ​റി​സം മ​ന്ത്രി​യാ​യും തൊ​ഴി​ൽ മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.