ഷ​ഹി​ൻ ബാ​ഗി​നെ ഒ​ഴി​വാ​ക്കാ​ൻ വോ​ട്ടു​തേ​ടു​ന്ന​വ​ർ ഗാ​ന്ധി നി​ന്ദ​ക​ർ: ചി​ദം​ബ​രം
Monday, January 27, 2020 12:08 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഷ​ഹി​ൻ ബാ​ഗ് പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. മ​ഹാ​ത്മാ​ഗാ​ന്ധി​യെ നി​ന്ദി​ക്കു​ന്ന​വ​ർ മാ​ത്ര​മേ ഷ​ഹി​ൻ ബാ​ഗി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ള്ളെ​ന്ന് ചി​ദം​ബ​രം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് രാ​ജ്യ​ത്തെ ഷ​ഹി​ൻ ബാ​ഗ് സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്.

ഷാ​ഹി​ൻ ബാ​ഗ് പോ​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് സം​ഭ​വ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച് ഡ​ൽ​ഹി​യും രാ​ജ്യ​ത്തെ​യും സു​ര​ക്ഷി​ത​മാ​ക്കാ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഷാ​യു​ടെ ആ​ഹ്വാ​നം.

ഷാ​ഹി​ൻ‌ ബാ​ഗി​നെ ഒ​ഴി​വാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി വോ​ട്ട് തേ​ടു​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി​യെ നി​ന്ദി​ക്കു​ന്ന​വ​ർ മാ​ത്ര​മേ ഷ​ഹി​ൻ ബാ​ഗി​നെ ഒ​ഴി​വാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യു​ള്ളു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ സ​ത്ത​യാ​ണ് ഷാ​ഹി​ൻ ബാ​ഗ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.