കെഎസ്ആർടിസി ബ​സ് തി​ട്ട​യി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Monday, January 27, 2020 12:24 PM IST
മൂ​ല​മ​റ്റം: വാ​ഗ​മ​ണ്‍-മൂ​ല​മ​റ്റം റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് തി​ട്ട​യി​ലി​ടി​ച്ച് 12 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യി​രു​ന്നു വാ​ഹ​നം തി​ട്ട​യി​ലി​ടി​പ്പി​ച്ചു നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

രാ​വി​ലെ ഒ​ൻ​പ​തോ​ടെ പു​ള്ളി​ക്കാ​നം ഡി​സി കോ​ള​ജി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കു​മ​ളി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 5.30ന് ​തൊ​ടു​പു​ഴ​യ്ക്ക് വ​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡി​സി കോ​ള​ജ് ക​ഴി​ഞ്ഞു​ള്ള ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.