പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ തീ​കൊ​ളു​ത്തി മ​രി​ച്ചു
Monday, January 27, 2020 12:29 PM IST
ഇ​ൻ​ഡോ​ർ‌: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് മു​തി​ർ​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ തീ​കൊ​ളു​ത്തി മ​രി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ര​മേ​ഷ് പ്ര​ജാ​പ​ത് (75) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഗീ​താ ഭ​വ​ൻ സ്ക്വ​യ​റി​ലെ അം​ബേ​ദ്ക്ക​ർ പ്ര​തി​മ​യ്ക്കു മു​ന്നി​ലാ​ണ് ര​മേ​ഷ് തീ​കൊ​ളു​ത്തി മ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ര​മേ​ഷി​നെ ഇ​ൻ​ഡോ​റി​ലെ എം​വൈ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ര​മേ​ഷ് ഞാ​യ​റാ​ഴ്ച മ​രി​ച്ചു. ര​മേ​ഷി​ന്‍റെ ബാ​ഗി​ൽ​നി​ന്ന് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള ല​ഘു​ലേ​ഖ​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.