ക​ന​യ്യ​യെപ്പോ​ലു​ള്ള ദേ​ശ​വി​രു​ദ്ധ​രു​മാ​യി എ​ന്തി​ന് കൂ​ടു​ന്നു? കേ​ജ​രി​വാ​ളി​നോ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ
Monday, January 27, 2020 12:55 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച​തോ​ടെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി നേ​താ​ക്ക​ൾ. ബി​ജെ​പി ആ​ധ്യ​ക്ഷ​ൻ ജെ​.പി. ന​ദ്ദ​യാ​ണ് ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ന​യ്യ​കു​മാ​റി​നേ​യും ഉ​മ​ർ ഖാ​ലി​ദി​നേ​യും പോ​ലു​ള്ള ദേ​ശ​വി​രു​ദ്ധ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ളാ​ണ് കേ​ജ​രി​വാ​ൾ കൈ​ക്കൊ​ള്ളു​ന്ന​തെന്നും വോ​ട്ടി​നു വേ​ണ്ടി ഇ​ത്ത​രം ’ടു​ക്ക്ഡെ ടു​ക്ക്ഡെ’ സം​ഘ​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം കൈ​കോ​ർ​ക്കു​ക​യാ​ണെ​ന്നും ജെ​.പി. ന​ദ്ദ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത​യ്ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​വ​രാ​ണ് ക​ന​യ്യ​കു​മാ​റും കൂ​ട്ട​രും. അ​വ​ർ​ക്കെ​തി​രേ 2019 ജ​നു​വ​രി​യി​ൽ ത​ന്നെ പോ​ലീ​സ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ്. മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ളി​ന്‍റെ അ​നു​വാ​ദ​ത്തി​നാ​യി അ​വ​ർ ഒ​രു വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തു​വ​രെ അ​നു​വാ​ദം ന​ൽ​കി​യി​ട്ടി​ല്ല. എ​ന്തി​നാ​ണ് ഇ​ത്ത​ര​ക്കാ​രു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​തെ​ന്ന് ഡ​ൽ​ഹി​ക്കാ​രോ​ട് കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ​യും മു​ഖ്യ​മ​ന്ത്രി​യോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. അ​തി​നെ​ല്ലാം കേ​ജ​രി​വാ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി​ക​ളും കൊ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.