ഗ​വ​ർ​ണ​ർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
Monday, January 27, 2020 1:07 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ നോ​ട്ടീ​സി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭ​യു​ടെ അ​ന്ത​സ് കാ​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം കൊ​ണ്ടു​വ​രേ​ണ്ടി​യി​രു​ന്ന​ത്. അ​ദ്ദേ​ഹം മി​ണ്ടാ​തെ നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് താ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​ഹേ​ഷി​ക്കു​ന്ന ഗ​വ​ർ​ണ​റെ മു​ഖ്യ​മ​ന്ത്രി പു​ക​ഴ്ത്തു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

എം​എ​ൽ​എ​മാ​ർ ഓ​ടു​പൊ​ളി​ച്ചു വ​ന്ന​വ​ര​ല്ലെ​ന്നും ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തി​ന് പൊ​തു​ജ​ന പി​ന്തു​ണ​യു​ണ്ട്. താ​ൻ ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ട്. നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി​യാ​ണ് ബാ​ല​ൻ. അ​ദ്ദേ​ഹം ത​നി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്ന​തി​ൽ വേ​ദ​ന​യു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.