കെപിസിസി പുനഃസംഘടനയിൽ മഹിളാ കോണ്‍ഗ്രസിന് അതൃപ്തി; സോണിയയ്ക്കു പരാതി നൽകി
Monday, January 27, 2020 1:14 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന് അ​തൃ​പ്തി. പു​നഃ​സം​ഘ​ട​ന​യി​ൽ വ​നി​ത പ്രാ​തി​നി​ധ്യം കു​റ​ഞ്ഞ​തി​ലാ​ണ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് സോ​ണി​യ ഗാ​ന്ധി​ക്ക് പ​രാ​തി ന​ൽ​കി.

34 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം ന​ൽ​കി​യ​തെ​ന്നും ല​തി​ക പ​റ​ഞ്ഞു. വ​നി​ത​ക​ളു​ടെ മ​ന​സ് വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ​ട്ടി​ക​യാ​ണ് നി​ല​വി​ലേ​ത്. ഇ​നി പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​നി​ത​ക​ൾ​ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യം വേ​ണം. ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും ല​തി​ക സു​ഭാ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.