പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​ര്: യ​ശ്വ​ന്ത് സി​ന്‍​ഹ
Monday, January 27, 2020 1:21 PM IST
ല​ക്നോ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്ന് മു​ന്‍​കേ​ന്ദ്ര​മ​ന്ത്രി യ​ശ്വ​ന്ത് സി​ന്‍​ഹ. ല​ക്നോ​വി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൗ​ര​ത്വ നി​യ​മ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ല. കാ​ര​ണം ഏ​തൊ​രാ​ൾ​ക്കും പൗ​ര​ത്വം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഇ​തി​ന​കം ത​ന്നെ അ​ധി​കാ​ര​മു​ണ്ട്. ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.