മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ യു​ഡി​എ​ഫ് അ​ണി​ക​ൾ ചേ​ർ​ന്ന​ത് പൗരത്വനി​യ​മ​ത്തി​നെ​തി​രെ: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി
Monday, January 27, 2020 1:41 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ യു​ഡി​എ​ഫ് അ​ണി​ക​ൾ പ​ങ്കെ​ടു​ത്ത സം​ഭ​വം വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി.​പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്കും. മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ യു​ഡി​എ​ഫ് അ​ണി​ക​ൾ ചേ​ർ​ന്നെ​ങ്കി​ൽ അ​ത് നി​യ​മ​ത്തി​നെ​തി​രെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​ത് മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് കോ​ഴി​ക്കോ​ട് ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ലും എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. കെ.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളോ പ്ര​വ​ര്‍​ത്ത​ക​രോ പ​ങ്കെ​ടു​ത്തോ എ​ന്ന് പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് പ്ര​തി​ക​രി​ച്ചു. ഇ​തേ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ അ​റി​യി​ല്ല. പ്രാ​ദേ​ശി നേ​താ​ക്ക​ളോ പ്ര​വ​ര്‍​ത്ത​ക​രോ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ജീ​ദ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.