നിക്കാ​ഹ് ഹ​ലാ​ല, ബ​ഹു​ഭാ​ര്യാത്വം: മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ര്‍​ഡ് സു​പ്രീം കോ​ട​തി​യി​ൽ
Monday, January 27, 2020 3:02 PM IST
ന്യൂ​ഡല്‍​ഹി: മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ നി​ക്കാ​ഹ് ഹ​ലാ​ല, ബ​ഹു​ഭാ​ര്യാത്വം എ​ന്നി​വ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി​യെ ചോ​ദ്യം ചെ​യ്ത് ഓ​ള്‍ ഇ​ന്ത്യ മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ര്‍​ഡ് സു​പ്രീം കോ​ട​തി​യി​ൽ. ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​തി​ന​കം ത​ന്നെ വി​ധി​ന്യാ​യ​ങ്ങ​ളി​ലൂ​ടെ തീ​ർ​പ്പ് ക​ൽ​പ്പി​ക്ക​പ്പെ​ട്ട​താ​ണ്. ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്ക് മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് പൊ​തു താ​ല്‍​പ​ര്യ ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ര്‍​ഡ് പ​റ​യു​ന്നു.

അ​ഭി​ഭാ​ഷ​ക​യും ബി​ജെ​പി നേ​താ​വു​മാ​യ അ​ശ്വ​നി​കു​മാ​റാ​ണ് പൊ​തു​താ​ല്‍​പ​ര്യ​ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ എ​ഐ​എം​പി​എ​ല്‍​ബി​യും മ​റ്റും സം​ഘ​ട​ന​ക​ളും നി​ല​വി​ലു​ണ്ടെ​ന്നും ഹ​ർ​ജി​യി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.