ആ​ലു​വ മ​ണ​പ്പു​റം പാ​ലം അ​ഴി​മ​തി; സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി
Monday, January 27, 2020 2:57 PM IST
കൊ​ച്ചി: ആ​ലു​വ മ​ണ​പ്പു​റം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രാ​യ അ​ന്വേ​ഷ​ണം വൈ​കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശം. അ​ന്വേ​ഷ​ണ​ത്തി​നു​ള്ള അ​നു​മ​തി വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം അ​റി​യി​ക്കാ​നും കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ബ്രാ​ഹിം​കു​ഞ്ഞ് മു​ൻ മ​ന്ത്രി​യാ​യ​തി​നാ​ൽ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ ഫെ​ബ്രു​വ​രി 24ന് ​മു​ന്‍​പ് തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

2014ൽ ​ഇ​ബ്രാ​ഹിം കു​ഞ്ഞ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ആ​ലു​വ മ​ണ​പ്പു​റ​ത്ത് സ്ഥി​രം ആ​ർ​ച്ച് പാ​ലം നി​ർ​മി​ച്ച​ത്. ആ​റ് കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു നി​ർ​മാ​ണ കാ​രാ​ർ. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത് 17 കോ​ടി രൂ​പ​യ്ക്കാ​ണ്. ര​ണ്ട് ക​മ്പ​നി​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ടെ​ണ്ട​റി​ൽ ക​രാ​ർ ല​ഭി​ച്ച് ക​മ്പ​നി​യ്ക്ക് ആ​ർ​ച്ച് പാ​ലം നി​ർ​മി​ച്ച് മ​തി​യാ​യ പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പാ​ല​ത്തി​ന് ഉ​പ​യോ​ഗി​ച്ച നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ യാ​തൊ​രു വി​വ​ര​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​ക്ക​ൽ ഇ​ല്ലെ​ന്നും 4.20 കോ​ടി രൂ​പ ഖ​ജ​നാ​വി​ന് ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.