ര​ഞ്ജി: കേ​ര​ളം 162ന് ​പു​റ​ത്ത്
Monday, January 27, 2020 3:09 PM IST
ഒ​ണ്‍​ഗോ​ൾ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​നെ​തി​രേ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 162 റ​ണ്‍​സി​ന് പു​റ​ത്താ​യി. സീ​സ​ണി​ലെ മോ​ശം ബാ​റ്റിം​ഗ് പ്ര​ക​ട​നം കേ​ര​ള​ത്തെ വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ആ​ദ്യ ഇ​ന്നിം​ഗ്സ്. 42 റ​ണ്‍​സ് നേ​ടി​യ ബേ​സി​ൽ ത​മ്പി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ്പ് സ്കോ​റ​ർ.

മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ എ​ല്ലാം ഒ​രി​ക്ക​ൽ കൂ​ടി പ​രാ​ജ​യ​മാ​യി. ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി (15), റോ​ബി​ൻ ഉ​ത്ത​പ്പ (17), ജ​ല​ജ് സ​ക്സേ​ന (18), വി​ഷ്ണു വി​നോ​ദ് (6), സ​ൽ​മാ​ൻ നി​സാ​ർ (12), രോ​ഹ​ൻ പ്രേം (19), ​പി.​രാ​ഹു​ൽ (7) എ​ന്നി​വ​രെ​ല്ലാം പൊ​രു​താ​തെ കീ​ഴ​ട​ങ്ങി. ആ​ന്ധ്ര​യ്ക്ക് വേ​ണ്ടി ഷൊ​യ്ബ് ഖാ​ൻ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. പൃ​ഥ്വി​രാ​ജി​ന് മൂ​ന്ന് വി​ക്ക​റ്റ് ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.