കെ​പി​സി​സി​ക്ക് അ​ച്ച​ട​ക്ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Monday, January 27, 2020 3:46 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​ക്ക് അ​ച്ച​ട​ക്ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​ച്ച​ട​ക്ക​ത്തി​ന്‍റെ ല​ക്ഷ്മ​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും അ​ച്ച​ട​ക്ക​സ​മി​തി സൂ​ക്ഷ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കെ​പി​സി​സി​ക്ക് മി​ക​ച്ച ടീ​മി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി​ട്ട് 16 മാ​സ​മാ​യി. ഇ​തി​നി​ടെ 12 ത​വ​ണ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. എ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് കെ​പി​സി​സി അം​ഗ​ങ്ങ​ൾ. ഒ​ക്ടോ​ബ​റി​ലാ​ണ് അ​വ​സാ​ന​മാ​യി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​ർ​ന്ന​ത്. അ​തി​നു​ശേ​ഷം പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നും നി​യ​മ​സ​ഭാ സ​മ്മേ​ള​നും വ​ന്നു. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ന്നു. ഇ​തു​കൊ​ണ്ടാ​ണ് പി​ന്നീ​ട് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​യും ത​ക​ർ​ച്ച​യി​ലാ​ണ്. ഇ​തോ​ടെ ഇ​രു സ​ർ​ക്കാ​രു​ക​ൾ​ക്കും എ​തി​രെ ജ​ന​വി​കാ​രം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ജ​ന​പ​ക്ഷ​ത്തു​നി​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലും പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​ഞ്ഞു.

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​ട​പ​ടി​ക​ൾ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ പ്ര​സം​ഗം എ​ന്ന രീ​തി​യി​ലാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.