സ​ർ​ഫ്രാ​സ് ഖാ​ൻ ക​സ​റി; ട്രി​പ്പി​ൾ സെ​ഞ്ചു​റി​ക്ക് പി​ന്നാ​ലെ ഡ​ബി​ൾ സെ​ഞ്ചു​റി
Monday, January 27, 2020 5:21 PM IST
ധ​ർ​മ​ശാ​ല: മും​ബൈ​യു​ടെ യു​വ​താ​രം സ​ർ​ഫ്രാ​സ് ഖാ​ൻ അ​ത്യ​പൂ​ർ​വ റി​ക്കാ​ർ​ഡി​ന് അ​രി​കി​ൽ. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ട്രി​പ്പി​ൾ സെ​ഞ്ചു​റി എ​ന്ന നേ​ട്ട​ത്തി​ന് 74 റ​ണ്‍​സ് അ​ക​ലെ മാ​ത്ര​മാ​ണ് സ​ർ​ഫ്രാ​സു​ള്ള​ത്.

ര​ഞ്ജി ട്രോ​ഫി​യി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ​തി​രേ 226 റ​ണ്‍​സു​മാ​യി സ​ർ​ഫ്രാ​സ് ബാ​റ്റ് ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ​തി​രേ താ​രം ട്രി​പ്പി​ൾ സെ​ഞ്ചു​റി (പു​റ​ത്താ​കാ​തെ 301) നേ​ടി​യി​രു​ന്നു.

സ​ർ​ഫ്രാ​സി​ന്‍റെ മി​ക​വി​ൽ മും​ബൈ ആ​ദ്യ​ദി​നം 372/5 എ​ന്ന നി​ല​യി​ലാ​ണ്. 32 ഫോ​റും നാ​ല് സി​ക്സും പ​റ​ത്തി​യ സ​ർ​ഫ്രാ​സ് 213 പ​ന്തു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് നേ​രി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.