ഓ​സ്ട്രേ​ലി​യ​ൻ‌ ഓ​പ്പ​ൺ: ന​ദാ​ൽ, തീം ​മു​ന്നോ​ട്ട്; ആം​ഗ​ലി​ക് കെ​ർ​ബ​ർ പു​റ​ത്ത്
Monday, January 27, 2020 5:52 PM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ‌ ഓ​പ്പ​ൺ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ‌ ലോ​ക ഒ​ന്നാം ന​മ്പ​ർ‌ താ​രം റാ​ഫേ​ൽ ന​ദാ​ൽ, ഡോ​മ​നി​ക് തീം, ​അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് എ​ന്നി​വ​ർ ക്വാ​ർ​ട്ട​റി​ൽ. വ​നി​താ സിം​ഗി​ൾ​സി​ൽ സി​മോ​ണ ഹാ​ല​പ്പ്, അ​ന​സ്റ്റാ​സി​യ പ​വ്‌​ല്യു​ചെ​ങ്കോ​വ, ഗാ​ർ​ബി​ൻ മു​ഗു​രു​സ എ​ന്നി​വ​രും ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി. അ​തേ​സ​മ​യം, ആം​ഗ​ലി​ക് കെ​ർ​ബ​ർ നാ​ലാം റൗ​ണ്ടി​ൽ പു​റ​ത്താ​യി.

ഓ​സ്ട്രേ​ലി​യ​യു​ടെ നി​ക് കി​ർ​ഗി​യോ​സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് (6-3, 3-6, 7-6, 7-6) തോ​ൽ​പ്പി​ച്ചാ​ണ് ന​ദാ​ലി​ന്‍റെ മു​ന്നേ​റ്റം. ഓ​സ്ട്രി​യ​ൻ താ​രം ഡോ​മ​നി​ക് തീം​മാ​ണ് ന​ദാ​ലി​ന്‍റെ എ​തി​രാ​ളി. നാ​ലാം റൗ​ണ്ടി​ൽ ഫ്ര​ഞ്ച് താ​രം ഗാ​യേ​ൽ മോ​ൺ​ഫി​ൽ​സി​നെ​യാ​ണ് (6-2, 6-4, 6-4) തീം ​തോ​ൽ​പ്പി​ച്ച​ത്.

നാ​ലാം റൗ​ണ്ടി​ൽ 28 വ​യ​സു​കാ​രി റ​ഷ്യ​യു​ടെ പ​വ്‌​ല്യു​ചെ​ങ്കോ​വ​യോ​ടു തോ​റ്റാ​ണ് കെ​ർ​ബ​ർ പു​റ​ത്താ​യ​ത്. 6-7 (5/7), 7-6 (7/4), 6-2 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു കെ​ർ​ബ​റു​ടെ പ​രാ​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.