നി​ർ​ഭ​യ കേ​സ്: മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് പ​രി​ഗ​ണി​ക്കും
Monday, January 27, 2020 6:23 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ദ​യ​ഹ​ർ​ജി ത​ള്ളി​യ​തി​നെ​തി​രെ നി​ർ​ഭ​യ കേ​സ് പ്ര​തി മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ൾ​ക്കെ​തി​രെ ഫെ​ബ്രു​വ​രി ഒ​ന്നി​ന് മ​ര​ണ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി ഉ​ട​ൻ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് ആ​ർ.​ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്.

ജ​നു​വ​രി 17നാ​ണ് മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ത​ള്ളി​യ​ത്. ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​കേ​ഷ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ര്‍​ട്ടി​ക്കി​ള്‍ 32 പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ് ഇ​യാ​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി ത​ള്ളി​യ​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ലെ ഹ​ര്‍​ജി​യി​ൽ പ​റ​യു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.