പൗ​ര​ത്വ​ത്തി​ല്‍ സം​യു​ക്ത പ്ര​ക്ഷോ​ഭം വേ​ണം: എ.​കെ.​ആ​ന്‍റ​ണി
Monday, January 27, 2020 9:06 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ രാ​ജ്യം ഒ​ന്നി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ.​ആ​ന്‍റ​ണി. ആ​ര്‍​എ​സ്എ​സി​നെ​തി​രെ നി​ല​പാ​ടു​ള്ള എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണം. യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് എ​ന്ന​ല്ല, എ​ല്ലാം മ​റ​ന്ന് ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ജാ​തി​യും മ​ത​വും പാ​ർ​ട്ടി​യും മ​റ​ന്നു​ള്ള യോ​ജി​പ്പ് കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​സം​ഗ​രാ​യി ഇ​രി​ക്കു​ന്ന​വ​രും സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ണം. ഭ​ര​ണ​ഘ​ട​ന ത​ക​ര്‍​ക്കു​ക​യാ​ണ് ആ​ര്‍​എ​സ്എ​സ് ല​ക്ഷ്യ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.