മ​ര​ട് ഫ്ലാ​റ്റ്: കോ​ൺ​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി
Monday, January 27, 2020 9:33 PM IST
കൊ​ച്ചി: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് മ​ര​ടി​ൽ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ച്ച ഫ്ലാ​റ്റു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി. ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്2​ഒ, നെ​ട്ടൂ​രി​ലെ ജെ​യി​ൻ കോ​റ​ൽ​കോ​വ് ഫ്ലാ​റ്റു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ആ​ദ്യം നീ​ക്കു​ന്ന​ത്. ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള പ്രോം​പ്റ്റ് എ​ന്‍റ​ർ​പ്രൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ജോ​ലി ആ​രം​ഭി​ച്ചു.

എ​ച്ച്‌2​ഒ​യി​ൽ​നി​ന്ന്‌ 70 ലോ​ഡും ജെ​യി​ൻ കോ​റ​ൽ​കോ​വി​ൽ​നി​ന്ന്‌ 40 ലോ​ഡു​മാ​ണ്‌ ആ​ദ്യ​ദി​നം നീ​ക്കി​യ​ത്‌. ച​ന്തി​രൂ​ർ, എ​ഴു​പു​ന്ന, കു​മ്പ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള യാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ്‌ കൊ​ണ്ടു​പോ​യ​ത്. പൊ​ടി​ശ​ല്യം ഉ​യ​രാ​തി​രി​ക്കാ​ൻ കോ​ൺ​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ പു​റ​ത്ത്‌ രാ​വി​ലെ​ മു​ത​ൽ വെ​ള്ളം ത​ളി​ച്ചി​രു​ന്നു. മാ​ലി​ന്യ​വു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക്‌ പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളും ന​ന​ച്ചു.

നാ​ലു ഫ്ലാ​റ്റു​ക​ളു​ടെ​യും കോ​ൺ​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ളും ക​മ്പി​യും വേ​ർ​തി​രി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌. യാ​ർ​ഡു​ക​ളി​ലെ​ത്തി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് മാ​ലി​ന്യ​ങ്ങ​ൾ എം ​സാ​ൻ​ഡാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള റ​ബി​ൾ മാ​സ്റ്റ​ർ മൊ​ബൈ​ൽ ക്ര​ഷ​ർ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​ര​ടി​ലെ​ത്തി​ക്കും. ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ഷ്വി​ങ് സ്റ്റെ​റ്റ​റാ​ണ് റ​ബി​ൾ മാ​സ്റ്റ​ർ മൊ​ബൈ​ൽ ക്ര​ഷ​ർ മ​ര​ടി​ലെ​ത്തി​ക്കു​ന്ന​ത്. ഈ ​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണി​ക്കൂ​റി​ൽ 80 മു​ത​ൽ 150 ട​ണ്‍ വ​രെ കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ എം​സാ​ൻ​ഡ് ആ​ക്കി മാ​റ്റാ​നാ​കും.

ദി​വ​സ​വും ടോ​റ​സും മി​നി ടി​പ്പ​ർ ലോ​റി​ക​ളും അ​ട​ക്കം നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കാ​നാ​ണ് പ്രോം​പ്റ്റ് എ​ന്‍റ​ർ​പ്രൈ​സ​സ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ആ​ൽ​ഫ സെ​റീ​ൻ, ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം ഫ്ളാ​റ്റു​ക​ളി​ലേ​ക്ക് ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു ചെ​ല്ലാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ മി​നി ടി​പ്പ​ർ ലോ​റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും നീ​ക്കു​ക. നാ​ലു ഫ്ളാ​റ്റു​ക​ളു​ടെ​യും​കൂ​ടി 76,350 ട​ണ്‍ അ​വ​ശി​ഷ്ട​മാ​ണ് നീ​ക്കാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.