ഭീ​തി പ​ട​ർ​ത്തി കൊ​റോ​ണ: മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്നു
Tuesday, January 28, 2020 7:18 AM IST
ബെ​യ്ജിം​ഗ്: ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ൽ നി​ന്ന് ഉ​ത്ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് കൂ​ടു​ത​ൽ വി​നാ​ശ​കാ​രി​യാ​കു​ന്നു. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നൂ​റ് ക​ട​ന്നു. 106 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. അ​തി​നി​ടെ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 4193 ആ​യി ഉ​യ​ര്‍​ന്നു.

രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വു​ഹാ​ൻ ഉ​ൾ​പ്പെ​ടെ 17 ചൈ​നീ​സ് ന​ഗ​ര​ങ്ങ​ൾ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. വു​ഹാ​നി​ലു​ള്ള ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​യും ദ​ക്ഷി​ണ​കൊ​റി​യ​യും ജ​പ്പാ​നും ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.