"ഗ​ർ​വ്വ്ണ​റെ' തി​രി​ച്ചു​വി​ളി​ക്കാ​ൻ..! പ്ര​മേ​യം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന് സ്പീ​ക്ക​ർ
Tuesday, January 28, 2020 11:50 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​മേ​യം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. നി​യ​മ​സ​ഭാ ച​ട്ടം 130 പ്ര​കാ​രം ന​പ​ടി​ക്ര​മം പാ​ലി​ച്ചാ​വും തു​ട​ർ​ന​ട​പ​ടി. പ്ര​മേ​യം ച​ട്ട​പ്ര​കാ​ര​മാ​ണോ​യെ​ന്നു മാ​ത്ര​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഉ​ള്ള​ട​ക്കം ത​ന്‍റെ വി​ഷ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​മേ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റേ​യും കാ​ര്യോ​പ​ദേ​ശ​ക​സ​മി​തി​യു​ടേ​യും അ​ഭി​പ്രാ​യം​തേ​ടും. പ്ര​മേ​യം ച​ട്ട​പ്ര​കാ​ര​മാ​ണോ എ​ന്നു മാ​ത്ര​മാ​ണ് സ്പീ​ക്ക​ര്‍ നോ​ക്കേ​ണ്ട​ത്. അ​തി​ന്‍റെ ഉ​ള്ള​ട​ക്കം ത​ന്‍റെ വി​ഷ​യ​മ​ല്ല. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​ത് ച​ട്ട​പ്ര​കാ​ര​മാ​ണ്. അ​ങ്ങ​നെ പ്ര​മേ​യം പാ​സാ​ക്കാ​നു​ള്ള അ​വ​കാ​ശം സ​ഭ​യ്ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ ന​യം രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത് മ​ന്ത്രി​സ​ഭ​യാ​ണ്. അ​തു ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യ​ത മാ​ത്ര​മാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്കു​ള്ള​തെ​ന്നും സ്പീ​ക്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​രി​നോ​ട് വ്യ​ക്ത​ത തേ​ടി​യി​രു​ന്നു. പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നീ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​റെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ന്ന​തെ​ന്തോ അ​താ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ന​യം. അ​തു സ​ഭ​യെ​യും ജ​ന​ങ്ങ​ളെ​യും അ​റി​യി​ക്കു​ക എ​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്കു​ള്ള​ത്. അ​ത് അ​ദ്ദേ​ഹം നി​റ​വേ​റ്റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.