അ​വ​ർ വീ​ട്ടി​ൽ​ക്ക​യ​റി പെ​ൺ​മ​ക്ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യും, കൊ​ല്ലും; വി​ദ്വേ​ഷ പ്ര​സം​ഗ​വു​മാ​യി ബി​ജെ​പി എം​പി
Tuesday, January 28, 2020 12:19 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​റി​നു പി​ന്നാ​ലെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​ദ്വേ​ഷ പ്ര​സം​ഗ​വു​മാ​യി മ​റ്റൊ​രു ബി​ജെ​പി നേ​താ​വു കൂ​ടി. ഷാ​ഹീ​ൻ ബാ​ഗി​ലെ പ്ര​തി​ഷേ​ധ​ക്കാ​ർ വീ​ടു​ക​ളി​ൽ ക​യ​റി സ​ഹോ​ദ​രി​മാ​രെ​യും പെ​ൺ​മ​ക്ക​ളെ​യും ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന് ബി​ജെ​പി എം​പി പ​ർ​വേ​ഷ് വ​ർ​മ. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ഷാ​ഹീ​ൻ ബാ​ഗ് പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​രു മ​ണി​ക്കൂ​ർ​കൊ​ണ്ട് ഒ​ഴി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​എ​ൻ​ഐ ന്യൂ​സ് ഏ​ജ​ന്‍​സി​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു പ​ർ​വേ​ഷി​ന്‍റെ കൊ​ല​വി​ളി. ഇ​ത് മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മ​ല്ല. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം തീ​രു​മാ​നി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. ഫെ​ബ്രു​വ​രി 11 ന് ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ‌ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു ചെ​റി​യ പോ​സ്റ്റ​ർ​പോ​ലും കാ​ണി​ല്ല. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ർ​മി​ച്ച ഒ​രു പ​ള്ളി​പോ​ലും കാ​ണാ​നാ​വി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ (ഷാ​ഹീ​ൻ ബാ​ഗ്) അ​വി​ടെ ഒ​ത്തു​കൂ​ടി​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക്‌ ചി​ന്തി​ക്കു​ക​യും തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്യാം. അ​വ​ര്‍ നി​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്കെ​ത്തും. നി​ങ്ങ​ളു​ടെ സ​ഹോ​ദ​രി​മാ​രേ​യും പെ​ൺ​മ​ക്ക​ളെ​യും അ​വ​ര്‍ ബ​ലാ​ത്സം​ഗം ചെ​യ്യും. കൊ​ല​പ്പെ​ടു​ത്തും. ഇ​ന്ന് നി​ങ്ങ​ള്‍​ക്ക് സ​മ​യ​മു​ണ്ട്. മോ​ദി​യും അ​മി​ത് ഷാ​യും നാ​ളെ നി​ങ്ങ​ളെ ര​ക്ഷി​ക്കാ​ന്‍ വ​രി​ല്ലെ​ന്നും പ​ർ​വേ​ഷ് വ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.