ഗു​ജ​റാ​ത്ത് ക​ലാ​പം; 14 പ്ര​തി​ക​ൾ‌​ക്ക് ഉ​പാധി​ക​ളോ​ടെ ജാ​മ്യം
Tuesday, January 28, 2020 1:08 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​കേ​സി​ലെ 14 പ്ര​തി​ക​ൾ‌​ക്ക് സു​പ്രീം കോ​ട​തി ഉ​പാധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ക്ക​രു​തെ​ന്നും ആ​ത്മീ​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ആ​ത്മീ​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ​യും ജ​ബ​ൽ​പൂ​രി​ലെ​യും ജി​ല്ലാ അ​ധി​കാ​രി​ക​ളോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്ക് ജീ​വി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജോ​ലി ക​ണ്ടെ​ത്തി​ന​ൽ​കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജാ​മ്യ​കാ​ല​യ​ള​വി​ലെ പ്ര​തി​ക​ളു​ടെ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സം​സ്ഥാ​ന ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യോ​ടു നി​ർ‌​ദേ​ശി​ക്കു​ക​യും ചെ​യ്തു.

2002 ൽ‌ ​ഗു​ജ​റാ​ത്തി​ലെ സ​ർ​ദ​ർ​പ​ര​യി​ൽ 33 മു​സ്‌​ലിം​ക​ളെ കൂ​ട്ട​ക്കു​രു​തി ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും മു​സ്‌​ലിം​ങ്ങ​ളാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.