"​നി​ങ്ങ​ളു​ടെ സ്കൂ​ളു​ക​ളു​ടെ നി​ല​വാ​രം ഞ​ങ്ങ​ൾ ക​ണ്ടു’ അ​മി​ത്ഷാ-​കേ​ജ​രി​വാ​ൾ യു​ദ്ധം തു​ട​രു​ന്നു
Tuesday, January 28, 2020 2:44 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ എ​ങ്ങ​നേ​യും ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ത​മ്മി​ലു​ള്ള ട്വി​റ്റ​ർ യു​ദ്ധം തു​ട​രു​ക​യാ​ണ്. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തെ നി​ങ്ങ​ളു​ടെ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​ക്ക​ളി​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ബി​ജെ​പി​യോ​ടു​ള്ള കേ​ജ​രി​വാ​ളി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​ഭ്യ​ർ​ഥ​ന​യ്ക്കാ​ണ് അ​മി​ത്ഷാ ഇ​പ്പോ​ൾ ട്വി​റ്റ​റി​ലൂ​ടെ മ​ഠു​പ​ടി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

’അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, നി​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ക​ണ്ടു നോ​ക്കൂ എ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ ഞ​ങ്ങ​ളു​ടെ എ​ട്ട് എം​പി​മാ​ർ സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​വി​ടെ അ​വ​ർ ക​ണ്ടു നി​ങ്ങ​ളു​ടെ ’വി​ദ്യാ​ഭ്യാ​സ വി​പ്ല​വം’ എ​ന്താ​ണെ​ന്ന.് ഇ​തി​നു നി​ങ്ങ​ൾ ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് ഉ​ത്ത​രം പ​റ​യേ​ണ്ടി വ​രും’ അ​മി​ത് ഷാ ​ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സ​കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച എം​പി​മാ​രെ​ല്ലാം സ്കൂ​ളു​ക​ളി​ലെ ദ​യ​നീ​യാ​വ​സ്ഥ​യും കു​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളു​മെ​ല്ലാം ട്വി​റ്റ​റി​ൽ പോ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. ദി​വ​സ​വും ര​ണ്ടു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ഡ​ൽ​ഹി​യി​ലെ ചി​ല സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​ന​മെ​ന്നും ലോ​ക നി​ല​വാ​ര​ത്തി​ലേ​യ​ക്ക് ആ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തെ​ന്നും പ​രി​ഹ​സി​ച്ച് ട്വ​റ്റ​റി​ൽ കു​റി​പ്പി​ട്ടാ​ണ് മ​നോ​ജ് തി​വാ​രി എം​പി അ​മി​ത്ഷാ​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്.

ആം​ആ​ദ്മി പാ​ർ​ട്ടി​ക്ക് ഡ​ൽ​ഹി​യി​ൽ ന​ല്ല ജ​ന​പി​ന്തു​ണ​യു​ണ്ടെ​ന്നു​ള്ള തി​രി​ച്ച​റി​വാ​ണ് ബി​ജെ​പി​യെ ഇ​ത്ത​ര​മൊ​രു പ്ര​ചാ​ര​ണ​ത്തി​ലേ​യ്ക്ക് ന​യി​ക്കു​ന്ന​ത്. എ​ല്ലാ രീ​തി​യി​ലും കേ​ജ​രി​വാ​ളി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക എ​ന്ന ത​ന്ത്ര​മാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം പ​ല കേ​ന്ദ്ര​മ​ന്ത്രി​മാ​രും എം​പി​മാ​രും പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്. രാ​ജ്യ​ദ്രോ​ഹി​ക​ളാ​യ​വ​രെ വെ​ടി​വ​യ്ക്ക​ണ​മെ​ന്ന കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റി​ന്‍റെ പ്ര​സ്താ​വ​ന ഇ​തി​ന​കം വി​വ​ദ​മാ​യി​ക്ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.