ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി ഷ​ർ​ജി​ൽ ഇ​മാം ബിഹാറിൽ അ​റ​സ്റ്റി​ൽ
Tuesday, January 28, 2020 3:50 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി ഷ​ർ​ജി​ൽ ഇ​മാം അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ ജ​ഹാ​നാ​ബാ​ദി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മൂ​ന്നു ദി​വ​സ​മാ​യി ഷ​ർ​ജി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു. ഷ​ർ​ജി​ലി​നെ പി​ടി​കൂ​ടാ​ൻ ഡ​ൽ​ഹി, മും​ബൈ, പാ​റ്റ്ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ഞ്ച് സം​ഘ​ത്തെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​യ​ച്ചി​രു​ന്ന​ത്.

പൗ​ര​ത്വ​വി​രു​ദ്ധ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ആ​സാ​മി​നെ​യും വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളെ​യും ഇ​ന്ത്യ​യി​ൽ നി​ന്ന് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ഷ​ർ​ജി​ലി​ന്‍റെ പ​രാ​മ​ർ​ശം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ലി​ഗ​ഡ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട ത്തി​യ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സും ഷ​ർ​ജി​ലി​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബി​ഹാ​റി​ലെ ഷ​ർ​ജി​ലി​ന്‍റെ ത​റ​വാ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡും ന​ട​ത്തി​യി​രു​ന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്നാ​ണ് കാ​കോ പോ ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​സ​തി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് ജ​ഹാ​നാ​ബാ​ദ് എ​സ്പി മ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഷ​ർ​ജി​ൽ ഇ​മാം സ്ഥ​ല ത്തു​ണ്ടാ​യി​രു​ന്നി​ല്ല. മും​ബൈ ഐ​ഐ​ടി​യി​ൽ നി​ന്ന് കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ ഷ​ർ​ജി​ൽ ജെ​എ​ൻ​യു​വി​ൽ ഗ​വേ​ഷ​ണം ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.