പ​ട​ക്കു​തി​ര​യാ​യി ഫെ​ഡെ​ക്സ് എ​ക്സ്പ്ര​സ്, സെ​മി​യി​ൽ; ച​രി​ത്ര​മെ​ഴു​തി ബാ​ർ​ട്ടി
Tuesday, January 28, 2020 4:46 PM IST
മെ​ൽ​ബ​ണ്‍: ലോ​ക മൂ​ന്നാം ന​ന്പ​ർ താ​രം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സെ​മി​യി​ൽ. ലോ​ക റാ​ങ്കിം​ഗി​ൽ 100-ാം സ്ഥാ​ന​ത്തു​ള്ള യു​എ​സി​ന്‍റെ സീ​ഡി​ല്ലാ താ​രം ടെ​ന്നി​സ് സാ​ൻ​ഗ്രെ​നെ കീ​ഴ​ട​ക്കി​യാ​ണു ഫെ​ഡ​റ​ർ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്. സ്കോ​ർ: 6-3, 2-6, 2-6, 7-6, 6-3.

മൂ​ന്നു മ​ണി​ക്കൂ​റും 28 മി​നി​റ്റും നീ​ണ്ടു​നി​ന്ന ദൈ​ർ​ഘ്യ​മേ​റി​യ പോ​രാ​ട്ട​ത്തി​ലാ​ണു ഫെ​ഡ​റ​ർ വി​ജ​യം നേ​ടി​യ​ത്. ക​ടു​ത്ത പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച സാ​ൻ​ഗ്രെ​ൻ ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട ശേ​ഷം ര​ണ്ടു മൂ​ന്നും സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി അ​ട്ടി​മ​റി പ്ര​തീ​ക്ഷ ഉ​ണ​ർ​ത്തി​യി​രു​ന്നു. ആ​റു ത​വ​ണ ജേ​താ​വാ​യ ഫെ​ഡ​റ​റു​ടെ 15-ാം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ജ​യ​മാ​ണി​ത്.

നി​ല​വി​ലെ ചാ​ന്പ്യ​ൻ കൂ​ടി​യാ​യ സെ​ർ​ബി​യ​ൻ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചും 32-ാം സീ​ഡ് മി​സോ​സ് റാ​യോ​നി​ക്കും ത​മ്മി​ലു​ള്ള ക്വാ​ർ​ട്ട​ർ വി​ജ​യി​യാ​ണു സെ​മി​യി​ൽ ഫെ​ഡ​റ​റി​ന്‍റെ എ​തി​രാ​ളി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സീ​ഡ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ബാ​ർ​ട്ടി സെ​മി​യി​ലെ​ത്തി. പെ​ട്ര ക്വി​റ്റോ​വ​യെ തോ​ൽ​പ്പി​ച്ചാ​ണു ബാ​ർ​ട്ടി​യു​ടെ സെ​മി​പ്ര​വേ​ശം. ക​ഴി​ഞ്ഞ 36 വ​ർ​ഷ​ത്തി​നി​ടെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന്‍റെ സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​ണു ബാ​ർ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.