വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നു ഹി​ന്ദു യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​തം മാ​റ്റി
Tuesday, January 28, 2020 5:18 PM IST
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നു ഹി​ന്ദു യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ച്ചു മ​തം മാ​റ്റി​യെ​ന്ന് ആ​രോ​പ​ണം. സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ഹാ​ല​യി​ലാ​ണു സം​ഭ​വം.

ഭാ​ർ​തി ബാ​യ് എ​ന്ന യു​വ​തി​യെ​യാ​ണു വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ഭാ​ർ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും ഷാ​രൂ​ഖ് ഗു​ൽ എ​ന്ന യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സം​ഘം എ​ത്തി​യ​തെ​ന്നും യു​വ​തി​യു​ടെ പി​താ​വ് കി​ഷോ​ർ ദാ​സ് ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി ക​റാ​ച്ചി​യി​ലു​ണ്ടെ​ന്നു ക​ണ്ടെ​ത്തി. ഷാ​രൂ​ഖ് മേ​മ​ൻ എ​ന്ന​യാ​ൾ പെ​ണ്‍​കു​ട്ടി​യെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി വി​വാ​ഹം ക​ഴി​ച്ചു​വെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​തേ​സ​മ​യം വി​വാ​ഹ​ത്തി​ന് ഒ​രു​മാ​സം മു​ൻ​പ് ഭാ​ർ​തി മ​തം മാ​റി​യെ​ന്നും ഇ​ത​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ഹി​ന്ദു യു​വാ​വു​മാ​യി വി​വാ​ഹം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പോ​ലീ​സ് യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.