നി​യ​മ​സ​ഭാ സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച തു​ട​ങ്ങും; ശ്ര​ദ്ധാ കേ​ന്ദ്ര​മാ​യി ഗ​വ​ർ​ണ​ർ
Tuesday, January 28, 2020 5:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച തു​ട​ങ്ങു​ന്നു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണു രാ​ഷ്ടീ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ വീ​ക്ഷി​ക്കു​ന്ന​ത്. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ചു​ള്ള സ​ർ​ക്കാ​ർ ന​യം ഗ​വ​ർ​ണ​ർ പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മോ​യെ​ന്ന് ഇ​നി​യും വ്യ​ക്ത​മ​ല്ല.

ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ഭ​യി​ലെ​ത്തു​ന്പോ​ൾ പ്ര​തി​പ​ക്ഷം ഏ​തു രീ​തി​യി​ൽ സ്വീ​ക​രി​ക്കും എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നു രാ​ഷ്ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​പ​ക്ഷ​വും ഗ​വ​ർ​ണ​റു​മാ​യി ഒ​ട്ടും ര​സ​ത്തി​ല​ല്ല. എ​ങ്കി​ലും ഗ​വ​ർ​ണ​റു​മാ​യി ഏ​റ്റ​മു​ട്ട​ൽ ആ​ഗ്ര​ഹി​ക്കാ​തെ പോ​കാ​നാ​ണു ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യം സ്പീ​ക്ക​ർ അ​നു​വ​ദി​ക്കു​മോ​യെ​ന്നു തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ൽ ഇ​തു ച​ർ​ച്ച ചെ​യ്തേ​ക്കും. എം​എ​ൽ​എ​മാ​ർ​ക്കെ​ല്ലാം മു​ന്നി​ലെ ട​ച്ച് സ്്ക്രീ​നി​ൽ വി​ര​ല​മ​ർ​ത്തി സ​ഭാ​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന സം​വി​ധാ​ന​വും ന​ട​പ്പു സ​മ്മേ​ള​ന​ത്തി​ൽ നി​ല​വി​ൽ വ​രും. ഫെ​ബ്രു​വ​രി ഏ​ഴി​നാ​യി​രി​ക്കും ബ​ജ​റ്റ് അ​വ​ത​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.