ആം​ബ​ർ ഡെ​യ്ൽ റി​സോ​ർ​ട്ടി​ന്‍റെ പ​ട്ട​യം റ​ദ്ദാ​ക്കി​യ​തി​ന് ഹൈ​ക്കോ​ട​തി സ്റ്റേ
Tuesday, January 28, 2020 5:43 PM IST
കൊ​ച്ചി: മൂ​ന്നാ​റി​ലെ ആം​ബ​ർ ഡെ​യ്ൽ റി​സോ​ർ​ട്ടി​ന്‍റെ പ​ട്ട​യം റ​ദ്ദാ​ക്കി​യ​തി​ന് ഹൈ​ക്കോ​ട​തി സ്റ്റേ. ​പ​ട്ട​യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ടു​ക്കി ക​ല​ക്ട​ർ എ​ച്ച്.​ദി​നേ​ശ​നാ​ണ് പ​ട്ട​യം റ​ദ്ദാ​ക്കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പ​ഴ​യ പ്ലം​ജൂ​ഡി റി​സോ​ർ​ട്ടാ​ണ് ആം​ബ​ർ ഡെ​യ്ൽ ആ​യ​ത്.

പ​ള്ളി​വാ​സ​ൽ പു​ലി​പ്പാ​റ​യ്ക്കു സ​മീ​പം ആം​ബ​ർ ഡെ​യ്ൽ (പ്ലം ​ജൂ​ഡി) റി​സോ​ർ​ട്ട്, വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന മാ​ട​പ്പ​റ​മ്പി​ൽ റി​സോ​ർ​ട്സ്, സാ​ഗ​ർ റി​സോ​ർ​ട്സ് എ​ന്നി​വ​യു​ടെ പ​ട്ട​യ​മാ​ണു ശ​നി​യാ​ഴ്ച ക​ള​ക്ട​ർ റ​ദ്ദാ​ക്കി​യ​ത്. 1964ലെ ​ഭൂ​പ​തി​വു ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു കെ​ട്ടി​ടം നി​ർ​മി​ച്ച​തി​നാ​യി​രു​ന്നു ന​ട​പ​ടി.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു​വെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു റി​സോ​ർ​ട്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​തെ​ന്നു​മാ​യി​രു​ന്നു ക​ള​ക്ട​ർ ദി​നേ​ശ​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.