പി​ണ​റാ​യി​യും ചെ​ന്നി​ത്ത​ല​യും പോ​പ്പു​ല​ർ ഫ്ര​ണ്ട് മെ​ഗാ​ഫോ​ണു​ക​ൾ: എം.​ടി. ര​മേ​ശ്
Tuesday, January 28, 2020 6:03 PM IST
കൊ​ച്ചി: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ​ക്കു പി​ന്നി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടാ​ണെ​ന്നു ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ടി.​എ​ൻ. പ്ര​താ​പ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ബി​നാ​മി​ക​ളാ​ണെ​ന്നും ര​മേ​ശ് ആ​രോ​പി​ച്ചു.

കോ​ഴി​ക്കോ​ട്ടെ ഒ​രു ബാ​ങ്കി​ൽ​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം പോ​പ്പു​ല​ർ ഫ്ര​ണ്ട് വ​ലി​യ തു​ക പി​ൻ​വ​ലി​ച്ചു. ഇ​തു​പോ​ലെ 177 കോ​ടി രൂ​പ രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്നു പോ​പ്പു​ല​ർ ഫ്ര​ണ്ട് പി​ൻ​വ​ലി​ച്ചു. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ചാ​ണു പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യ​ത്ത് സ​മ​രം ന​ട​ത്തു​ന്ന​ത്. ഈ ​തു​ക​യു​ടെ ഒ​രു ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​വും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ ക​പി​ൽ സി​ബ​ലി​ന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യെ​ന്നും ര​മേ​ശ് ആ​രോ​പി​ച്ചു.

പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രം ഇ​ന്ത്യാ​വി​രു​ദ്ധ ക​ലാ​പ​മാ​ണ്. ഇ​തു കേ​ര​ള​ത്തി​ലെ മു​സ്ലീം സ​മൂ​ഹം തി​രി​ച്ച​റി​യ​ണം. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി മു​സ്ലിം​ക​ളെ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും രം​ഗ​ത്തി​റ​ക്കു​ക​യാ​ണ്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ മെ​ഗാ​ഫോ​ണു​ക​ളാ​യി പി​ണ​റാ​യി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മാ​റി. കോ​ണ്‍​ഗ്ര​സ് ദേ​ശ​വി​രു​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൈ​യി​ലെ പാ​വ​യാ​യി മാ​റ​രു​തെ​ന്നും ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.