യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച ഇ​ന്ത്യ​ക്കാ​ര​നു ദു​ബാ​യി​യി​ൽ ത​ട​വു​ശി​ക്ഷ; നാ​ടു​ക​ട​ത്തും
Tuesday, January 28, 2020 6:17 PM IST
ദു​ബാ​യ്: ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ചു വി​ദേ​ശ വ​നി​ത​യെ ക​യ​റി​പ്പി​ടി​ച്ച ഇ​ന്ത്യ​ക്കാ​ര​നു ദു​ബാ​യി​യി​ൽ ത​ട​വു​ശി​ക്ഷ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ര​ണ്ടി​നു ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ യു​വാ​വി​നു മൂ​ന്നു മാ​സം ജ​യി​ൽ ശി​ക്ഷ​യാ​ണു വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ജ​യി​ൽ ശി​ക്ഷ​യ്ക്കു​ശേ​ഷം ഇ​യാ​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ൾ​ക്കും അ​മ്മ​യ്ക്കു​മൊ​പ്പം രാ​വി​ലെ പ​ത്ത​ര​യോ​ടെ ഷോ​പ്പിം​ഗ് മാ​ളി​ലെ​ത്തി​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ സി​റി​യ​ൻ യു​വ​തി​ക്കാ​ണു ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു ക​ളി​പ്പാ​ട്ടം വാ​ങ്ങാ​ൻ ക​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ യു​വാ​വ് തു​റി​ച്ചു​നോ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. യു​വ​തി ശ​ബ്ദ​മു​യ​ർ​ത്തി​യ​പ്പോ​ൾ യു​വാ​വ് ഇ​വ​രെ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ചു.

യു​വ​തി ബ​ഹ​ളം​വ​ച്ച​തോ​ടെ മാ​ളി​ലെ ക​ച്ച​വ​ട​ക്കാ​രും ആ​ളു​ക​ളും ഓ​ടി​യെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി അ​ൽ റ​ഷീ​ദി​യ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ബോ​ധ​പൂ​ർ​വ​മാ​ണ് ഇ​യാ​ൾ യു​വ​തി​യെ സ്പ​ർ​ശി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.