ര​ഞ്ജി: കേ​ര​ള​ത്തി​നെ​തി​രെ ആ​ന്ധ്ര​യ്ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്
Tuesday, January 28, 2020 6:28 PM IST
വി​ശാ​ഖ​പ​ട്ട​ണം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന് എ​തി​രെ ആ​ന്ധ്രാ​പ്ര​ദേ​ശി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്‌​കോ​റാ​യ 162 റ​ൺ​സി​ന് ബാ​റ്റിം​ഗി​ന് മ​റു​പ​ടി​യാ​യി ആ​ന്ധ്ര ര​ണ്ടാം ദി​നം 255 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യി. ആ​ന്ധ്ര​യ്ക്ക് 93 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡാ​ണു​ള്ള​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ര്‍ പ്ര​ശാ​ന്ത് കു​മാ​റാ​ണ്(79) ആ​ന്ധ്ര​യു​ടെ ടോ​പ് സ്കോ​റ​ർ. ഗി​രി​നാ​ഥ്(41), ക​ര​ണ്‍ ഷി​ന്‍​ഡെ(24), നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി(39) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. കേ​ര​ള​ത്തി​നാ​യി ക്യാ​പ്റ്റ​ന്‍ ജ​ല​ജ് സ​ക്സേ​ന​യും ബേ​സി​ൽ ത​മ്പി​യും മൂ​ന്നു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.