ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണം: കേ​ര​ള​ത്തെ വി​മ​ർ​ശി​ച്ച് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ
Tuesday, January 28, 2020 6:48 PM IST
ന്യൂ​ഡ​ല്‍​ഹി: ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ൽ കേ​ര​ള​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ. ഖ​ര മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് അ​ര്‍​ഥ​വ​ത്താ​യ പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നാ​ണ് വി​മ​ർ​ശ​നം. ഫെ​ബ്രു​വ​രി 28ന് ​പു​തി​യ പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന ന​ഗ​ര വി​ക​സ​ന സെ​ക്ര​ട്ട​റി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റി​സ് ആ​ദ​ര്‍​ശ് കു​മാ​ര്‍ ഗോ​യ​ല്‍ നി​ര്‍​ദേ​ശി​ച്ചു.

പ​രി​സ്ഥി​തി, ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം, നി​യ​മ​വാ​ഴ്ച എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത​ല്ല കേ​ര​ളം പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ര മാ​ലി​ന്യ ശേ​ഖ​ര​ണ​വും സം​സ്‌​ക​ര​ണ​വും ത​മ്മി​ലു​ള്ള അ​ന്ത​രം വ​ലു​താ​ണെ​ന്നും ട്രൈ​ബ്യൂ​ണ​ൽ നി​രീ​ക്ഷി​ച്ചു. ഹാ​ജ​രാ​കാ​ത്ത​പ​ക്ഷം 2010 ലെ ​ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​യ​മ പ്ര​കാ​ര​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ട്രൈ​ബ്യൂ​ണ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം, കൊ​ച്ചി​യി​ലെ ബ്ര​ഹ്മ​പു​ര​ത്ത് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന​കം പു​തി​യ ഖ​ര മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് നി​ര്‍​മി​ക്കു​മെ​ന്ന് ട്രി​ബ്യൂ​ണ​ലി​നെ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.