കോ​ബ് ബ്ര​യാ​ന്‍റി​ന്‍റെ വേ​ർ​പാ​ടി​ൽ വി​തു​ന്പി ന​ടി ദി​യ മി​ർ​സ; ട്വി​റ്റ​റി​ൽ ട്രോ​ൾ
Tuesday, January 28, 2020 7:12 PM IST
ജ​യ്പു​ർ: ബാ​സ്ക്ക​റ്റ് ബോ​ൾ ഇ​തി​ഹാ​സം കോ​ബ് ബ്ര​യാ​ന്‍റി​ന്‍റെ വേ​ർ​പാ​ടി​ൽ വി​തു​ന്പി ബോ​ളി​വു​ഡ് ന​ടി ദി​യ മി​ർ​സ. ജ​യ്പു​ർ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ന​ടി ക​ണ്ണീ​ർ​വാ​ർ​ത്ത​ത്.

സ​ഹാ​നു​ഭൂ​തി​യി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ക്ക​രു​ത്, ക​ണ്ണു​നീ​ർ പൊ​ഴി​ക്കു​ന്ന​തി​നു ഭ​യം വേ​ണ്ട. ക​ണ്ണീ​ർ ക​രു​ത്ത് ന​ൽ​കും. ഇ​ത് അ​ഭി​ന​യ​മ​ല്ല എ​ന്നു പ​റ​ഞ്ഞാ​ണ് ദി​യ മി​ർ​സ വി​തു​ന്പി​യ​ത്. പി​ന്നീ​ട് ഇ​തു സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്ക​വെ, കോ​ബ് ബ്ര​യാ​ന്‍റി​ന്‍റെ​യും മ​ക​ളു​ടെ​യും മ​ര​ണ​വാ​ർ​ത്ത ത​ന്നെ ആ​കെ ഉ​ല​ച്ചു ക​ള​ഞ്ഞെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ​രി​സ്ഥ​തി പ​ദ്ധ​തി ഗു​ഡ്വി​ൽ അം​ബാ​സ​ഡ​റാ​ണ് ദി​യ.

അ​തേ​സ​മ​യം, ന​ടി​യു​ടെ ക​ണ്ണീ​രി​നെ പ​രി​ഹ​സി​ച്ചും നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. "​ദേ​ശി ഗ്ര​റ്റ ത​ൻ​ബ​ർ​ഗ്’ ആ​കാ​നാ​ണു ന​ടി​യു​ടെ ശ്ര​മ​മെ​ന്നു ചി​ല​ർ പ​രി​ഹ​സി​ച്ചു. സ്വീ​ഡി​ഷ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യാ​ണു ഗ്ര​റ്റ ത​ൻ​ബ​ർ​ഗ്.

ക​ലി​ഫോ​ർ​ണി​യ​യി​ലെ ക​ല​ബ​സാ​സ് മ​ല​യി​ൽ ഹെ​ലി​ക്കോ​പ്റ്റ​ർ ത​ക​ർ​ന്നാ​ണ് ബ്ലാ​ക് മാം​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന കോ​ബി ബ്ര​യ​ന്‍റും 13 വ​യ​സു​കാ​രി മ​ക​ൾ ജി​യാ​ന​യും മ​രി​ച്ച​ത്. കോ​ബി​ന്‍റെ സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​റി​ൽ മ​ക​ളെ ബാ​സ്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ന​ത്തി​നു കൊ​ണ്ടു​പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ്രൊ​ഫ​ഷ​ണ​ൽ ബാ​സ്ക​റ്റ് ബോ​ൾ ടീ​മാ​യ എ​ൻ​ബി​എ​യി​ലെ ലോ​സ് ആ​ഞ്ച​ൽ​സ് ലേ​ക്കേ​ഴ്സ് എ​ന്ന ടീ​മി​നൊ​പ്പം ഇ​രു​പ​തു​വ​ർ​ഷം ക​ളി​ച്ച കോ​ബി, അ​ഞ്ചു ത​വ​ണ എ​ൻ​ബി​എ ചാ​ന്പ്യ​നാ​യി​രു​ന്നു. 18 ത​വ​ണ ഓ​ൾ സ്റ്റാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.