വി​യോ​ജി​പ്പ് രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ മൂ​ർ​ത്ത​രൂ​പം; പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പൂ​ജ ഭ​ട്ട്
Tuesday, January 28, 2020 7:30 PM IST
മും​ബൈ: വി​യോ​ജി​പ്പാ​ണു രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും മൂ​ർ​ത്ത​മാ​യ രൂ​പ​മെ​ന്നു ന​ടി പൂ​ജ ഭ​ട്ട്. ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ എ​ന്നി​വ​യ്ക്കെ​തി​രേ രാ​ജ്യ​ത്തു ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ന​മ്മു​ടെ നി​ശ​ബ്ദ​ത ന​മ്മെ ര​ക്ഷി​ക്കി​ല്ല. ഭ​രി​ക്കു​ന്ന​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ ന​മ്മ​ളെ ഒ​രു​മി​ച്ചു ക​ഴി​ഞ്ഞു. പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശം ന​മ്മു​ടെ ശ​ബ്ദം ഉ​യ​ർ​ത്തു​ക എ​ന്ന​താ​ണ്. അ​വ​ർ അ​തു കേ​ൾ​ക്കു​ന്ന​തു വ​രെ ന​മ്മ​ളു​ടെ ശ​ബ്ദം ന​മ്മ​ൾ താ​ഴ്ത്തി​ല്ല. വി​യോ​ജി​ക്കു​ന്ന​തു ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ മൂ​ർ​ത്ത​മാ​യ രൂ​പ​മാ​ണെ​ന്നും പൂ​ജ ഭ​ട്ട് പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഉ​യ​രു​ന്ന ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ന​മ്മു​ടെ നേ​താ​ക്ക​ൾ ത​യാ​റാ​വ​ണം. ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ ഷ​ഹീ​ൻ​ബാ​ഗി​ലും ല​ക്നോ​വി​ലും പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. ന​മ്മ​ൾ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കി​ല്ല. കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. പൗ​ര​ത്വ നി​യ​മ​ത്തെ​യും എ​ൻ​ആ​ർ​സി​യെ​യും താ​ൻ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല, അ​തു ത​ന്‍റെ കു​ടും​ബ​ത്തെ വി​ഭ​ജി​ക്കു​ന്ന​താ​ണെ​ന്നും പൂ​ജ ഭ​ട്ട് പ​റ​ഞ്ഞു.

പ​ർ​ച്ചം ഫൗ​ണ്ടേ​ഷ​നും വീ ​ദി പീ​പ്പി​ൾ ഓ​ഫ് ഇ​ന്ത്യ​യും ചേ​ർ​ന്നാ​ണ് ദ​ക്ഷി​ണ മും​ബൈ​യി​ലെ കൊ​ളാ​ബ​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നേ​ര​ത്തെ, ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ എ​ന്നി​വ​യ്ക്കെ​തി​രേ ബോ​ളി​വു​ഡി​ൽ​നി​ന്ന് ശ​ബ്ദ​മു​യ​ർ​ത്തി​യ​വ​രു​ടെ പ​ട്ടി​ക​യി​ലെ അ​വ​സാ​ന ആ​ളാ​ണ് പൂ​ജ ഭ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.