അ​ല​നും താ​ഹ​യും ചെ​യ്ത തെ​റ്റ് എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം: ചെ​ന്നി​ത്ത​ല
Tuesday, January 28, 2020 8:25 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ല​ൻ, താ​ഹ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത് എ​ൻ​ഐ​എ​യെ ഏ​ൽ​പി​ക്കാ​ൻ ഇ​വ​ർ ചെ​യ്ത തെ​റ്റ് എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​നി​യെ​ങ്കി​ലും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ തു​റ​ന്ന ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഇ​ര​ക​ളാ​ണ് ഈ ​കു​ട്ടി​ക​ളെ​ന്നാ​ണ് അ​ടി​യു​റ​ച്ച സി​പി​എ​മ്മു​കാ​രാ​യ കു​ടും​ബ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന​ത്. ഇ​വ​ർ മാ​വോ​യി​സ്റ്റു​ക​ൾ ത​ന്നെ​യാ​ണെ​ന്നു പ​റ​ഞ്ഞു ക്രൂ​ര​മാ​യി ചി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത്. അ​തേ സ​മ​യം ഇ​വ​ർ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നു പ​റ​യാ​നാ​വി​ല്ലെ​ന്നും ഇ​വ​ർ ഇ​പ്പോ​ഴും സി​പി​എം അം​ഗ​ങ്ങ​ളാ​ണെ​ന്നു​മാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ പ​റ​ഞ്ഞ​ത്. ഇ​തി​ലേ​താ​ണ് ശ​രി​യെ​ന്നു മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രെ​യും തീ​വ്ര​വാ​ദി​യാ​യി മു​ദ്ര​കു​ത്താ​ൻ ക​ഴി​യും വി​ധ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു വ​ന്ന യു​എ​പി​എ ഭേ​ദ​ഗ​തി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ എ​ടു​ത്ത് പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ന്ത​കാ​ലം കാ​രാ​ഗൃ​ഹ​ത്തി​ൽ അ​ട​യ്ക്കാ​ൻ ത​ക്ക​വ​ണ്ണം എ​ന്തു കു​റ്റ​മാ​ണ് അ​ല​നും താ​ഹ​യും ചെ​യ്ത​തെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.