സെ​ൽ​ഫി എ​ടു​ത്തു; ആ​രാ​ധ​ക​ന്‍റെ ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് സ​ൽ​മാ​ൻ ഖാ​ൻ: വീ​ഡി​യോ
Tuesday, January 28, 2020 8:48 PM IST
മും​ബൈ: ആ​രാ​ധ​ക​ന്‍റെ അ​തി​രു​ക​ട​ന്ന സെ​ല്‍​ഫി ഭ്ര​മ​ത്തി​ൽ ക്ഷോ​ഭി​ത​നാ​യി ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ൻ. തി​ര​ക്കി​ട്ട് ന​ട​ത്തു​നീ​ങ്ങു​ന്ന​തി​നി​ടെ ഒ​രാ​ൾ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് താ​ര​ത്തെ പ്ര​കോ​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

ഗോ​വ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സ​ൽ​മാ​ൻ പു​റ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. താ​ര​ത്തെ​യും ത​ന്നെയും ഒ​രേ ഫ്രെ​യി​മി​ല്‍ കി​ട്ടാ​ന്‍ പ​ണി​പ്പെ​ട്ട് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ ഫോ​ണാ​ണ് ത​ട്ടി​പ്പ​റി​ച്ച​ത്. ഫോ​ണ്‍ ത​രാ​നാ​വ​ശ്യ​പ്പെ​ട്ട് ആ​രാ​ധ​ക​ന്‍ പി​ന്നാ​ലെ ചെ​ല്ലു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഗൗ​നി​ക്കാ​തെ താ​രം മു​ന്നോ​ട്ടു ന​ട​ക്കു​ക​യാ​യി​രു​ന്നു.

സെ​ല്‍​ഫി​യെ​ടു​ത്ത യു​വാ​വ് വി​മാ​ന​ത്താ​വ​ളം ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ളം ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

പു​തി​യ ചി​ത്ര​മാ​യ രാ​ധെ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​ണ് സ​ൽ​മാ​ൻ ഗോ​വ​യി​ൽ എ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.