സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക, സ​ന്ദ​ർ​ശ​ക​ർ​ക്ക് "​നോ എ​ൻ​ട്രി’; കൊ​റോ​ണ മു​ൻ​ക​രു​ത​ലു​ക​ൾ
Tuesday, January 28, 2020 9:12 PM IST
തി​രു​വ​ന​ന്ത​പു​രം: ചൈ​ന​യി​ലെ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. കൊ​റോ​ണ രോ​ഗ​ബാ​ധ കാ​ര്യ​മാ​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രി​ൽ​നി​ന്നു കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കും സ​മൂ​ഹ​ത്തി​ലേ​ക്കും പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൈ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഈ ​സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.

കൊ​റോ​ണ അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട ചൈ​ന, മ​റ്റു രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു കേ​ര​ള​ത്തി​ൽ എ​ത്തി​യ​വ​ർ അ​ടു​ത്ത 28 ദി​വ​സം നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ൾ​ക്ക് ഉ​ള്ളി​ൽ ത​ന്നെ ക​ഴി​യേ​ണ്ട​താ​ണ്. വൈ​ദ്യ​സ​ഹാ​യ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ വീ​ടു​വി​ട്ടു പു​റ​ത്തു​പോ​കാ​ൻ പാ​ടു​ള്ളു. ദി​ശ ന​ന്പ​റി​ൽ വി​ളി​ച്ച് (04712552056) നി​ർ​ദ്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ പു​റ​പ്പെ​ടാ​വൂ.

* വീ​ട്ടി​ലു​ള്ള മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്കു​ക.
* ബാ​ത്ത് അ​റ്റാ​ച്ച്ഡ് ആ​യ​തും വാ​യൂ സ​ഞ്ചാ​ര​മു​ള്ള​തു​മാ​യ മു​റി​യി​ൽ ത​ന്നെ ക​ഴി​യേ​ണ്ട​താ​ണ്.
* പാ​ത്ര​ങ്ങ​ൾ, ക​പ്പ്, ബെ​ഡ് ഷീ​റ്റ് തു​ട​ങ്ങി​യ​വ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്.
* തോ​ർ​ത്ത്, വ​സ്ത്ര​ങ്ങ​ൾ, കി​ട​ക്ക​വി​രി മു​ത​ലാ​യ​വ ബ്ളീ​ച്ചിം​ഗ് ലാ​യ​നി (ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ മൂ​ന്നു ടി​സ്പൂ​ണ്‍ ബ്ളീ​ച്ചിം​ഗ് പൗ​ഡ​ർ) ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​കം ക​ഴു​കി വെ​യി​ല​ത്ത് ഉ​ണ​ക്കി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.
* ചു​മ​യ്ക്കാ​നോ തു​മ്മാ​നോ തോ​ന്നി​യാ​ൽ തൂ​വാ​ല/​തോ​ർ​ത്ത്/​തു​ണി തു​ട​ങ്ങി​യ​വ കൊ​ണ്ട് വാ​യും മൂ​ക്കും മ​റ​യ്ക്ക​ണം. ഇ​വ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​താ​ണ്. പൊ​തു​സ്ഥ​ല​ത്ത് തു​പ്പാ​തി​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.
* സ​ന്ദ​ർ​ശ​ക​രെ ഒ​രു​കാ​ര​ണ​വ​ശാ​ലും വീ​ട്ടി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക.
* വീ​ട്ടി​ലു​ള്ള മ​റ്റു​കു​ടും​ബാം​ഗ​ങ്ങ​ൾ വേ​റെ മു​റി​ക​ളി​ൽ മാ​ത്രം താ​മ​സി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.
* നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള വ്യ​ക്തി ഉ​പ​യോ​ഗി​ച്ച മേ​ശ, ക​സേ​ര മു​ത​ലാ​യ സാ​മ​ഗ്രി​ക​ളും ബാ​ത്ത്റൂം, ക​ക്കൂ​സ് തു​ട​ങ്ങി​യ​വ​യും ബ്ളീ​ച്ചിം​ഗ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക.

എ​പ്പോ​ഴെ​ങ്കി​ലും പ​നി, ചു​മ, ശ്വാ​സ​ത​ട​സം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ​ങ്കി​ൽ ഓ​രോ ജി​ല്ല​യി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട​ശേ​ഷം അ​താ​ത് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ക. ഓ​രോ ജി​ല്ല​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​കം ഐ​സോ​ലേ​ഷ​ൻ ചി​കി​ത്സാ സം​വി​ധാ​നം കൊ​റോ​ണ മു​ൻ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​രോ ആ​ശു​പ​ത്രി​യി​ലും നോ​ഡ​ൽ ഓ​ഫീ​സ​റി​ന്‍റെ​യും സൂ​പ്ര​ണ്ടി​ന്‍റെ​യും ഐ​സോ​ലേ​ഷ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ​യും ഫോ​ണ്‍ ന​ന്പ​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ ഫോ​ണി​ൽ ബ​ദ്ധ​പ്പെ​ട്ട​തി​നു​ശേ​ഷം ഐ​സോ​ലേ​ഷ​ൻ ചി​കി​ത്സാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ മു​റി​യി​ലേ​ക്കു നേ​രി​ട്ടു പോ​കേ​ണ്ട​താ​ണ്. ഇ​തി​നു വേ​ണ്ടി ഇ​ത​ര ഒ​പി, ക്യാ​ഷ്വാ​ലി​റ്റി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ആ​വ​ശ്യം ഇ​ല്ല. എ​ത്ര​യും പെ​ട്ട​ന്ന് വിദഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് ത​ട​യാ​നും വേ​ണ്ടി​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം.

നി​ർ​ദ്ദി​ഷ്ട വ്യ​ക്തി​യും, കൂ​ടെ പോ​കു​ന്ന ആ​ളും മാ​സ്ക് അ​ല്ല​ങ്കി​ൽ തൂ​വാ​ല കൊ​ണ്ടു മു​ഖം മ​റ​യ്ക്ക​ണം. പൊ​തു വാ​ഹ​ന​ങ്ങ​ൾ യാ​ത്ര​യ്ക്ക് ഒ​ഴി​വാ​ക്ക​ണം. ആ​ശു​പ​ത്രി ന​ന്പ​ർ കൂ​ടാ​തെ ദി​ശ ന​ന്പ​റി​ൽ​നി​ന്നു (0471 2552056) വേ​ണ്ട മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.