വി​ദ്വേ​ഷ പ്ര​സം​ഗം: കേ​ന്ദ്ര​മ​ന്ത്രി​ക്കും ബി​ജെ​പി എം​പി​ക്കും തെ​ര. ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്
Tuesday, January 28, 2020 9:54 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് താ​ക്കൂ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചു കൊ​ടു​ത്ത​തി​നെ​തി​രേ​യാ​ണു ന​ട​പ​ടി.

രാ​ജ്യ​ത്തെ ഒ​റ്റു​കൊ​ടു​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ വെ​ടി​വെ​യ്ക്കു എ​ന്നാ​യി​രു​ന്നു അ​നു​രാ​ഗ് സിം​ഗ് താ​ക്കൂ​റി​ന്‍റെ ആ​ഹ്വാ​നം. വെ​ടി​വ​യ്ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ട് മു​ദ്രാ​വാ​ക്യം ഏ​റ്റു​വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

ബി​ജെ​പി എം​പി പ​ർ​വേ​ഷ് ശ​ർ​മ​യോ​ടും ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​മ​യ​ത്തി​നെ​തി​രേ സ​മ​ര​ത്തി​നാ​യി ഡ​ൽ​ഹി​യി​ലെ ഷ​ഹീ​ൻ​ബാ​ഗി​ലേ​ക്ക് വ​രു​ന്ന​വ​ർ, വീ​ടു​ക​ളി​ൽ ക​ട​ന്നു ക​യ​റി അ​മ്മ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും പെ​ണ്‍​മ​ക്ക​ളെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ബി​ജെ​പി എം​പി പ​വ​ൻ വ​ർ​മ പ​റ​ഞ്ഞ​ത്.

അ​നു​രാ​ഗ് സിം​ഗ് ഉ​ൾ​പ്പ​ടെ ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് എ​എ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. തൊ​ഴി​ലി​ല്ലാ​യ്മ, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, വി​ല​ക​യ​റ്റം തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ൾ രാ​ജ്യം നേ​രി​ടു​ന്ന​തി​നി​ടെ കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ മ​ന്ത്രി ആ​ളു​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ന​ട​ക്കു​ക​യാ​ണെ​ന്ന് എ​എ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.