ബി​ഹാ​ർ ജെ​ഡി​യു​വി​ൽ ഉ​ൾ​പ്പോ​ര്; നി​തീ​ഷി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ
Tuesday, January 28, 2020 10:53 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് ജെ​ഡി​യു ഉ​പാ​ധ്യ​ക്ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ. അ​മി​ത് ഷാ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പ്ര​ശാ​ന്ത് കി​ഷോ​റി​നെ പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന നി​തീ​ഷി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണു വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്.

നി​ങ്ങ​ൾ സ​ത്യ​മാ​ണു പ​റ​യു​ന്ന​തെ​ങ്കി​ൽ, അ​മി​ത് ഷാ ​പ​റ​യു​ന്ന​തി​നെ ത​ള്ളി​ക്ക​ള​യാ​ൻ നി​ങ്ങ​ൾ​ക്കു ധൈ​ര്യ​മു​ണ്ടെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു. ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ശാ​ന്ത് കി​ഷോ​ർ നി​തീ​ഷു​മാ​യി ഇ​ട​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​തീ​ഷി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ രം​ഗ​ത്തെ​ത്തു​ന്ന​ത്. പ്ര​ശാ​ന്ത് കി​ഷോ​റി​ന് പാ​ർ​ട്ടി​യി​ൽ വേ​ണ​മെ​ങ്കി​ൽ നി​ൽ​ക്കാ​മെ​ന്നും വേ​ണ്ടെ​ങ്കി​ൽ പോ​കാ​മെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നി​തീ​ഷ് പ​റ​ഞ്ഞ​ത്. പ്ര​ശാ​ന്ത് കി​ഷോ​ർ ഇ​പ്പോ​ൾ ത​ന്നെ നി​ര​വ​ധി പാ​ർ​ട്ടി​ക​ൾ​ക്കാ​യി ത​ന്ത്ര​മൊ​രു​ക്കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ നി​തീ​ഷ്, പ്ര​ശാ​ന്തി​ന് പാ​ർ​ട്ടി​യി​ൽ തു​ട​ര​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി​യു​ടെ ച​ട്ട​ക്കൂ​ടു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​മി​ത് ഷാ​യാ​ണ് പ്ര​ശാ​ന്ത് കി​ഷോ​റി​നെ പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും നി​തീ​ഷ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്തു​പോ​കാ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​കാ​മെ​ന്നും നി​തീ​ഷ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു ട്വി​റ്റ​റി​ൽ മ​റു​പ​ടി ന​ൽ​കി​യ പ്ര​ശാ​ന്ത് കി​ഷോ​ർ, താ​ൻ ബി​ഹാ​റി​ലെ​ത്തി നി​തീ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തോ​ടു പ്ര​തി​ക​രി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി. പി​ന്നാ​ലെ​യാ​ണ് നി​തീ​ഷി​നെ​തി​രേ ട്വി​റ്റ​റി​ൽ തു​റ​ന്ന​ടി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.