ഇ​സ്ര​യേ​ലി​നെ ജൂ​ത രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്ക​ണം; സ​മാ​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ട്രം​പ്
Wednesday, January 29, 2020 12:52 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​സ്ര​യേ​ലി​നെ ജൂ​ത രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്ക​ണം. ത​ല​സ്ഥാ​ന​മാ​യി ജ​റു​ശ​ലേം തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ലാ​ണ് ട്രം​പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

ദ്വി​രാ​ഷ്ട്ര സ​ങ്ക​ല്പ​ത്തി​ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് അം​ഗീ​കാ​രം ന​ൽ​കി. ആ​രും സ്വ​ന്തം നാ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​കി​ല്ല. പ​ല​സ്തീ​ന് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണ്. ഇ​സ്ര​യേ​ൽ സ​മാ​ധാ​ന​ത്തി​ലേ​ക്ക് ഒ​രു വ​ലി​യ ചു​വ​ട് വ​ച്ചു. പ​ല​സ്തീ​നു കി​ഴ​ക്ക​ൻ ജ​റു​ശ​ലേ​മി​ൽ ത​ല​സ്ഥാ​നം ഉ​ണ്ടാ​കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. 2017ലാ​ണ് ട്രം​പ് ജ​റു​ശ​ലേം ഇ​സ്രാ​യേ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റേ​ത് ഇ​സ്ര​യേ​ൽ അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്ന് പ​ല​സ്തീ​ൻ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ നീ​ക്കം. വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്കു പ​ല​സ്തീ​നി​ൽ​നി​ന്ന് ആ​രെ​യും ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജ​റാ​ദ് കു​ഷ്ന​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന പ​ദ്ധ​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ല്‍ ഒ​രു പ​ങ്കു​മി​ല്ലെ​ന്നാ​ണു പ​ല​സ്തീ​ന്‍ നേ​താ​ക്ക​ളു​ടെ വാ​ദം.

യു​എ​സ് നീ​ക്ക​ത്തെ പ​ല​സ്തീ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് സ്താ​യെ നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. ട്രം​പി​നെ ഇം​പീ​ച്ച്മെ​ന്‍റി​ൽ നി​ന്നും നെ​ത​ന്യാ​ഹു​വി​നെ ജ​യി​ൽ വാ​സ​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണി​ത്. മ​ധ്യ​പൂ​ർ​വ ദേ​ശ​ത്തെ സ​മാ​ധാ​ന ഉ​ട​മ്പ​ടി​യ​ല്ല ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും പ​ല​സ്തീ​ൻ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.