ട്രം​പി​ന്‍റെ പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​ന പ​ദ്ധ​തി പേ​ക്കി​നാ​വ് മാ​ത്ര​മെ​ന്ന് ഇ​റാ​ൻ
Wednesday, January 29, 2020 6:57 AM IST
ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​ന പ​ദ്ധ​തി​യെ പ​രി​ഹ​സി​ച്ച് ഇ​റാ​ൻ. ട്രം​പി​ന്‍റേ​ത് വെ​റും പേ​ക്കി​നാ​വ് മാ​ത്ര​മാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ജാ​വേ​ദ് സ​രീ​ഫ് പ​റ​ഞ്ഞു. പാ​പ്പ​രാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​പോ​ലെ​യാ​ണ് സ​രീ​ഫ് പ​രി​ഹ​സി​ച്ചു.

ത​ന്‍റെ പേ​ക്കി​നാ​വ് ട്രം​പ് ലോ​ക​ത്തോ​ട് തു​റ​ന്നു പ​റ​ഞ്ഞു എ​ന്നു​മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് ജാ​വേ​ദ് സ​രീ​ഫ് ട്രം​പി​ന്‍റെ ട്രം​പി​ന്‍റെ പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​ന പ​ദ്ധ​തി​യെ ക​ണ​ക്കി​ന് പ​രി​ഹ​സി​ച്ച​ത്.

നേ​ര​ത്തെ, ഇ​സ്ര​യേ​ലി​നെ ജൂ​ത രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ട്രം​പ് പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി ജ​റു​ശ​ലേം തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ലാ​യി​രു​ന്നു ട്രം​പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ദ്വി​രാ​ഷ്ട്ര സ​ങ്ക​ല്പ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ ട്രം​പ് ആ​രും സ്വ​ന്തം നാ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​കി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.