മലയാളി വ്യവസായി സി.സി. തന്പിക്ക് ജാമ്യം
Wednesday, January 29, 2020 4:41 PM IST
ന്യൂ​ഡ​ൽ​ഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ മ​ല​യാ​ളി പ്ര​വാ​സി വ്യ​വ​സാ​യി​യും ഹോ​ളിഡേ ​ഗ്രൂ​പ്പ് ഉ​ട​മ​യു​മാ​യ സി.​സി. ത​ന്പി​ക്ക് ജാമ്യം. ഡൽഹി റോസ് അവന്യു കോടതിയാണ് തന്പിക്ക് ജാമ്യം അനുവദിച്ചത്.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാണ് തന്പിയെ അ​റ​സ്റ്റ് ചെ​യ്തത്. വി​ദേ​ശ വി​നി​മ​യ ച​ട്ടലം​ഘ​ന​ത്തി​ന് ത​ന്പി​ക്കെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ആ​യി​രം കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ അ​ഴി​മ​തിയു​​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് തന്പിയെ അ​റ​സ്റ്റു ചെയ്തത്.

റോ​ബ​ർ​ട്ട് വാ​ദ്ര​യു​ടെ അ​ടു​ത്ത ബി​സി​ന​സ് പ​ങ്കാ​ളി​യാ​യി അ​റി​യ​പ്പെ​ടു​ന്ന സി.​സി. ത​ന്പി വാ​ദ്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സ് ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ൽ നേ​ര​ത്തെ​യും ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​മാ​യി​രു​ന്നു.

288 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടി​ൽ വി​ദേ​ശ​നാ​ണ​യ ച​ട്ടലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. വി​വാ​ദ ആ​യു​ധ ഇ​ട​പാ​ടു​കാ​ര​ൻ സ​ഞ്ജ​യ് ഭ​ണ്ഡാ​രി​യി​ൽ​നി​ന്നും ല​ണ്ട​നി​ൽ സ്വ​ത്തു​വ​ക​ക​ൾ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. കേ​ര​ള​ത്തി​ൽ വി​വി​ധ സ്വ​ത്ത് വ​ക​ക​ൾ വാ​ങ്ങി​യ​തി​ൽ ആ​യി​രം കോ​ടി​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.