നി​ർ‌​ഭ​യ പ്ര​തി വി​ന​യ് കു​മാ​ർ ശ​ർ​മ രാ​ഷ്ട്ര​പ​തി​ക്ക് ദ​യാ​ഹ​ർ​ജി ന​ൽ​കി
Wednesday, January 29, 2020 7:36 PM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ മ​റ്റൊ​രു പ്ര​തി വി​ന​യ് കു​മാ​ർ ശ​ർ​മ രാ​ഷ്ട്ര​പ​തി​ക്ക് ദ​യാ​ഹ​ർ​ജി ന​ൽ​കി. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​യും ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​തി​ൽ ഇ​നി തീ​രു​മാ​ന​മെ​ടു​ക്കും. നേ​ര​ത്തെ മു​കേ​ഷ് സിം​ഗി​ന്‍റെ ദ​യാ​ഹ​ർ​ജി രാ​ഷ്ട്ര​പ​തി ത​ള്ളി​യി​രു​ന്നു.

ഇ​തി​നെ​തി​രാ​യാ​ണ് മു​കേ​ഷ് സിം​ഗ് തി​രു​ത്ത​ൽ‌ ഹ​ർ​ജി​യു​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ഇന്ന് ജ​സ്റ്റീ​സ് ആ​ർ. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ത​ള്ളി. താ​ൻ ന​ൽ​കി​യ ദ​യാ​ഹ​ർ​ജി​ക്കൊ​പ്പം എ​ല്ലാ രേ​ഖ​ക​ളും രാ​ഷ്ട്ര​പ​തി​ക്കു സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും തി​ഹാ​ർ ജ​യി​ല​ധി​കൃ​ത​ർ ന​ൽ​കി​യ രേ​ഖ​ക​ൾ മാ​ത്രം പ​രി​ശോ​ധി​ച്ച് തി​ടു​ക്ക​ത്തി​ൽ ദ​യാ​ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നെ​ന്നു​മാ​യി​രു​ന്നു മു​കേ​ഷ് സിം​ഗി​ന്‍റെ വാ​ദം. എ​ല്ലാ രേ​ഖ​ക​ളും രാ​ഷ്ട്ര​പ​തി പ​രി​ഗ​ണി​ച്ച​താ​ണെ​ന്നും കേ​സി​ലെ രേ​ഖ​ക​ൾ മാ​ത്ര​മ​ല്ല, കോ​ട​തി വി​ധി​ക​ളും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ഷ്ട്ര​പ​തി​ക്ക് കൈ​മാ​റി​യി​രു​ന്ന​താ​ണെ​ന്നും ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ വി​ന​യ് കു​മാ​ർ ശ​ർ​മ ദ​യാ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ദ​യാ​ഹ​ർ​ജി ത​ള്ളി​യാ​ൽ സു​പ്രീം കോ​ട​തി​യി​ൽ ഇ​തി​നെ​തി​രെ തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​കാ​ൻ വി​ന​യ് കു​മാ​റി​നും അ​വ​സ​ര​മു​ണ്ട്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ അ​ക്ഷ​യ് സിം​ഗ് വ​ധ​ശി​ക്ഷ ശ​രി​വ​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ ഇ​ന്ന് തി​രു​ത്ത​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. ഹ​ർ​ജി വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ ജ​നു​വ​രി 22നു ​മ​ര​ണ​വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ങ്കി​ലും മു​കേ​ഷ് സിം​ഗ് ദ​യാ​ഹ​ർ​ജി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​നു ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി മാ​റ്റി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ലാ​രെ​ങ്കി​ലും തി​രു​ത്ത​ൽ ഹ​ർ​ജി​യോ ദ​യാ​ഹ​ർ​ജി​യോ ന​ൽ​കി​യാ​ൽ മ​ര​ണ​വാ​റ​ണ്ട് റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും ദ​യാ​ഹ​ർ​ജി ത​ള്ളി​യാ​ൽ 14 ദി​വ​സ​ത്തെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യും വേ​ണ​മെ​ന്നാ​ണ് ച​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.