നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ; രണ്ട് കമ്പനികൾക്ക് പിഴ
Wednesday, January 29, 2020 9:47 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍ നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ ഉ​ല്‍​പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്ത​തി​നും വി​ല്‍​പ​ന ന​ട​ത്തി​യ​തി​നും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 10.55 ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ചു. മാ​ന​ന്ത​വാ​ടി ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​മാ​ണ് പി​ഴ​യി​ട്ട​ത്. കേ​ര ക്രി​സ്റ്റ​ല്‍ ബ്രാ​ന്‍റ് ഉ​ല്‍​പാ​ദ​ക​രാ​യ പാ​ല​ക്കാ​ട് ആ​ഫി​യ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ മി​ൽ, കേ​ര​ള റി​ച്ച് ബ്രാ​ന്‍റ് ഉ​ല്‍​പാ​ദ​ക​രാ​യ പാ​ല​ക്കാ​ട് ഫോ​ര്‍​സ്റ്റാ​ര്‍ അ​സോ​സി​യേ​റ്റ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സി​ക​ളും വി​ല്‍​പ​ന ന​ട​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സി​ക​ളു​മാ​ണ് പി​ഴ അ​ട​ക്കേ​ണ്ട​ത്.

ക​ല്‍​പ്പ​റ്റ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്ത​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ നി​ല​വാ​ര​മി​ല്ലാ​ത്ത​ത് എ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ന​ന്ത​വാ​ടി ഫു​ഡ് സേ​ഫ്റ്റി അ​ഡ്ജൂ​ഡി​ക്കേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ഫ​യ​ല്‍ ചെ​യ്ത കേ​സി​ലാ​ണ് പി​ഴ​യ​ട​ക്കാ​ന്‍ വി​ധി​യാ​യ​ത്.

പാ​ല​ക്കാ​ട് ആ​ഫി​യ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ മി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യും കേ​ര ക്രി​സ്റ്റ​ല്‍ ബ്രാ​ന്‍റ് വെ​ളി​ച്ചെ​ണ്ണ വി​ല്‍​പ​ന ന​ട​ത്തി​യ ക​ല്‍​പ്പ​റ്റ​യി​ലെ ഗോ​ള്‍​ഡ​ന്‍ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് നാ​ല് ല​ക്ഷം രൂ​പ​യും പാ​ല​ക്കാ​ട് ഫോ​ര്‍​സ്റ്റാ​ര്‍ അ​സോ​സി​യേ​റ്റ​സ് ഒ​രു ല​ക്ഷം രൂ​പ​യും കേ​ര​ള റി​ച്ച് ബ്രാ​ന്‍റ് വെ​ളി​ച്ചെ​ണ്ണ വി​ല്‍​പ​ന ന​ട​ത്തി​യ അ​മ്പ​ല​വ​യ​ല്‍ സോ​ന ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് 55,000 രൂ​പ​യും പി​ഴ​യ​ട​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.