മ​ണ​ൽ​വാ​രിയാൽ ഇനി കൈപൊള്ളും..! പി​ഴ​ശി​ക്ഷ അ​ര​ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി
Wednesday, January 29, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ന​ദീ​തീ​ര സം​ര​ക്ഷ​ണ മ​ണ​ൽ​വാ​ര​ൽ നി​യ​ന്ത്ര​ണ​വ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള പി​ഴ 25,000 രൂ​പ​യി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന് നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ക​ര​ട് ബി​ൽ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. തു​ട​ർ​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​ത്തി​ന് ഓ​രോ ദി​വ​സ​ത്തേ​ക്കും അ​ധി​ക​മാ​യി ചു​മ​ത്തു​ന്ന പി​ഴ ആ​യി​രം രൂ​പ​യി​ൽ നി​ന്ന് 50,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കും.

നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം ക​ണ്ടു​കെ​ട്ടി​യ മ​ണ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ശ്ച​യി​ക്കു​ന്ന നി​ര​ക്കി​ൽ നി​ർ​മ്മി​തി കേ​ന്ദ്ര​ത്തി​ന് അ​ഥ​വാ ക​ല​വ​റ​യ്ക്ക് വി​ൽ​ക്ക​ണം. അ​തു മാ​റ്റി ക​ണ്ടു​കെ​ട്ടി​യ മ​ണ​ലി​ന്‍റെ മ​തി​പ്പു​വി​ല ജി​ല്ലാ ക​ള​ക്ട​ർ നി​ശ്ച​യി​ച്ചു​കൊ​ണ്ട് വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ലേ​ല​ത്തി​ലൂ​ടെ വി​ൽ​പ​ന ന​ട​ത്താ​ൻ ക​ര​ട് ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഭാ​ര​ത​പ്പു​ഴ, പെ​രി​യാ​ർ, ചാ​ലി​യാ​ർ, പ​ന്പ, ക​ല്ല​ട, വാ​മ​ന​പു​രം, ച​ന്ദ്ര​ഗി​രി​പ്പു​ഴ, ക​ര​മ​ന​യാ​ർ, മീ​ന​ച്ചി​ലാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നി​യ​മം ബാ​ധ​ക​മാ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.